മിനികോയി ഫെസ്റ്റ്നോടൊപ്പം വീണ്ടും "ഡെങ്കി"


മിനികോയി: ഈ മാസവസാാത്തിൽ നടക്കാനിരിക്കുന്ന മിനികോയി ഫെസ്റ്റിനായി ലക്ഷങ്ങൾ മുടക്കി ഒരുക്കങ്ങൾ തയ്യാറായികോണ്ടിരിക്കെ മിനികോയിദ്വിപിൽ ഡെങ്കി പനി വ്യാപിക്കുന്നു. രോഗം അധിവേഗം വ്യപിക്കുന്നതിനാൽ ഹോസ്പിറ്റലിൽ രോഗികളുടെ എണ്ണം കൂടിവരികയാണ്. കയിഞ്ഞവർഷവും ഇതെ സമയത്ത്  ഈ രോഗം ഇവിടെ കാണപെട്ടിരുന്നു. എന്നാൽ അന്നു മുതൽ ഇന്നേ വരെ അവശ്യത്തിനുള്ള മരുന്നുകളോ രോഗനിർണയത്തിനുള്ള ഉപകരണങ്ങളോ അവശ്യത്തിനെത്തിക്കാൻ സർക്കാർക്ക് കഴിയാത്തതും, രോഗപ്രധിരോദ നടപടികൾ നടപ്പിലാക്കുനതിലുണ്ടായ അലംഭാവവുമാണ് വിണ്ടും ഡെങ്കി പനി പിടിപെടാൻ കാർണമാവുന്നതെന്ന് നാട്ടുകാർ അരോപിക്കുന്നു. രോഗ ബാധിതരായ നാലു പേരെയാണ് ഈ യാഴ്ച്ച വൻകരയിലേക്ക് റഫർചെയ്തത്. ഇത്രതോളം ജനജിവിതം തകർന്നിട്ടും ഹോസ്പിറ്റലിന്റെ പ്രവർത്തനം മെച്ചപെടുത്താനോ രോഗികൾക്കവശ്യമായ ചികിത്സ ലഭ്യമാക്കാനോ അധികൃതർ തയ്യാറാവത്തതിലാണ് മിനികോയിനിവാസികളുടെ സങ്കടം.ഇത്തരം സന്ദർഭങ്ങളിൽ വിദഗ്ത ഡോക്ട്ടർമാരുടെ സേവനമെങ്കിലും ലഭ്യമാക്കിയിരുന്നെങ്കിൽ ഒരു പരിതിവരെ രോഗാം നിയന്ത്രിക്കാൻ സാദിക്കുമായിരുനെന്ന് ഒരു പറ്റം പൊതുപ്രവർത്തകർ കടൽ തീരത്തോട് പറഞ്ഞു.  വർഷാവർഷം ലക്ഷങ്ങൾളും കോടികളും മൂടക്കി മിനികോയി ഫെസ്റ്റ് എന്ന ആഘോഷത്തിന്റെ ഭാഗമായി ഇവിടെ സൂകിക്കാനെത്തുന്ന ഭരണാധികാരികൾ ഇതിൽ നിന്നും ഒരു തുക ജനങ്ങളുടെ അരോഗ്യത്തിനായി നിക്കിയിരുന്നെങ്കിൽ ഇത്തരം ദുരന്തങ്ങൾ മുങ്കൂട്ടി തടയാൻ സാധീക്കുമായിരുന്നു.
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക