![]() |
| ഫൊട്ടോ കടപ്പാട് www.oneindia.com |
റിയാദ്: ബലി പെരുനാള്‍ ദിനം വീണ്ടും കണ്ണീര്‍ ദിനമായി. മിനായില്‍ ഹജ്ജ് അപകടത്തില്‍ 310 പേര്‍ മരിച്ചു. അപകടത്തില്‍ 400 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിക്കിലും തിരക്കിലുംപെട്ടാണ് അപകടം ഉണ്ടായിരിക്കുന്നത്. മരണസംഖ്യ ഉയരാനാണ് സാധ്യത. സൗദി അറേബ്യ ഡിഫന്‍സാണ് മരണം സ്ഥിരീകരിച്ചത്.
മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ പതിമൂന്ന് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ലക്ഷദ്വീപ് സ്വദേശി ഷാജഹായെന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. മക്കയിലെ ആശുപത്രികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മിനായിലെ കല്ലേറിനിടെയിലാണ് അപകടം നടക്കുന്നത്. സൗദി സമയം 11നാണ് അപകടം നടന്നത്. കല്ലേറ് കര്‍മ്മം കഴിഞ്ഞ് ടെന്റിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഹജ്ജ് കര്‍മത്തോടനുബന്ധിച്ച് രണ്ടാഴ്ചയ്ക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ ദുരന്തമാണിത്.
കഴിഞ്ഞാഴ്ച ക്രെയിന്‍ തകര്‍ന്നതിനെത്തുടന്നും, മിനയിലുണ്ടായതീപിടുത്തത്തെ തുടർന്നും 110ഓളം പേര്‍ മരിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനായി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ തീര്‍ത്ഥാടകര്‍ പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് അറിയുന്നത്. മക്കയിലെ ഇന്ത്യന്‍ എംബസി ഹെല്‍പ് ലൈന്‍ നമ്പറുകള്‍: 00966125458000, 00966125496000

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക