ലക്ഷദ്വീപ്‌ലേ മൺ‌മറഞ്ഞ ഔലിയാക്കൾ പ്രകാശനം ചെയ്തു.


കിൽത്താൻ: എസ് എസ് എഫ് കിൽത്താൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന റംസാൻ പ്രഭാഷണ പരമ്പരയിൽ പ്രഭാഷണത്തിനായി  വൻകരയിൽ നിന്നും ഇവിടെ എത്തിയ ശ്രി: മുഹമ്മദ് ശരീഫ് സഖാഫി കൊളത്തൂർക്ക് ശ്രി: ഇയ്യയോട അബ്ദുല്ലാ കോയാ ബാഖവി ലക്ഷദ്വീലെ മൺ‌മറഞ്ഞ ഔലിയാക്കാൾ എന്ന ഗ്രന്ഥത്തിന്റെ ആദ്യ കോപ്പി നൽകി കൊണ്ട് പുസ്തകത്തിന്റെ പ്രകാശനകർമ്മം നിർവഹിച്ചു.

ശ്രി: ചമയം ഹാജാഹുസൈൻ  രചിച്ച “ലക്ഷദ്വീലെ മൺ‌മറഞ്ഞ ഔലിയാക്കൾ” എന്ന ഗ്രന്ഥം ഒന്നാം ഭാഗമായി കിൽത്താൻ ദ്വീപിലെ മൺ‌മറഞ്ഞ ഔലിയാക്കളെ സമ്പന്ദിച്ചാണ് എഴുതിയിരിക്കുന്നത്. മറ്റ് ദ്വീപുകളിലെ ഔലിയാക്കന്മാരുടെ ചരിത്രം തുടർ വാള്യങ്ങളായി പ്രസിദ്ധപ്പെടുത്തുന്നതായിരിക്കുമെന്ന് ഗ്രന്ഥകാരൻ പറഞ്ഞു.

മറ്റ് ദ്വീപുകളിലെ ഔലിയാക്കളുടെ ചരിത്രത്തിലേക്ക് വെളിച്ചം വിശുന്ന എന്തെങ്കിലും വിവരം നൽകാനുണ്ടെങ്കിൽ മാന്യവായനകാർ ഗ്രന്ഥകാരനുമായി ബന്ദപ്പെട്ട് വിവരങ്ങൾ നൽകാൻ അഭ്യർത്ഥിക്കുന്നു. എസ് എസ് എഫ് ന്റെ റംസാൻ പ്രഭാഷണ വേധിയിൽ വെച്ചായിരുന്നു പുസ്തകപ്രകാശനം
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

3 comments:

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക