പെനല്‍റ്റിയില്‍ കള്ളക്കളി; മെസ്സിക്ക് മഞ്ഞക്കാര്‍ഡ്!




ജര്‍മനിയോട് ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് തോറ്റ ബ്രസീല്‍ ഫാന്‍സിന് അടങ്ങിയിരിക്കാന്‍ പറ്റുമോ. പെനല്‍റ്റി ഷൂട്ടൗട്ടില്‍ ജയിച്ച ജയമൊന്നും ഒരു ജയമല്ല എന്നാണ് അര്‍ജന്റീനയ്‌ക്കെതിരായ വിമര്‍ശനം. മാത്രമല്ല, ഹോളണ്ടിനെതിരെ പെനല്‍റ്റി കിക്ക് വലയിലെത്തിച്ചെങ്കിലും അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി അത്ര ക്ലീനല്ല എന്ന് വിമര്‍ശകര്‍ തെളിവ് സഹിതം ചൂണ്ടിക്കാട്ടുന്നു. പെനല്‍റ്റി ഷൂട്ടൗട്ടില്‍ കള്ളത്തരം കാട്ടിയതിന് മെസ്സിക്ക് മഞ്ഞക്കാര്‍ഡ് കിട്ടിയ വീഡിയോ കാണിച്ചാണ് ഇത്. സംഗതി സത്യമാണെങ്കിലും വീഡിയോ ഹോളണ്ടിനെതിരായ ലോകകപ്പ് സെമിയില്‍ നിന്നല്ല. ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ എ സി മിലാനെതിരെ പെനല്‍റ്റി വലയിലെത്തിക്കാന്‍ വേണ്ടി കുസൃതി കാണിച്ചതിനാണ് മെസ്സിക്ക് മഞ്ഞക്കാര്‍ഡ് കിട്ടിയത്


പെനല്‍റ്റി സ്‌പോട്ടിലേക്ക് ഓടിവന്ന ശേഷം ആദ്യം കിക്കെടുക്കുന്നതായി കാണിച്ച് ഗോളിയുടെ സ്ഥാനം നിരീക്ഷിച്ച ശേഷം പന്ത് വലയിലെത്തിക്കുകയായിരുന്നു മെസി. ഗോളി പന്ത് പിടിച്ചില്ലെങ്കിലും മിലാന്‍ താരങ്ങള്‍ റഫറിയുടെ അടുക്കല്‍ പരാതിയുമായെത്തി. കുസൃതിക്കാരന്‍ മെസിയെ അടുത്തുവിളിച്ച് റഫറി മഞ്ഞക്കാര്‍ഡും എടുത്ത് വീശി. 2011 നവംബര്‍ 23 നായിരുന്നു ബാഴ്‌സയും എ സി മിലാനും തമ്മിലുള്ള ഈ കളി. ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് എച്ചിലെ കളിയിലായിരുന്നു നാടകീയ നിമിഷങ്ങള്‍ അരങ്ങേറിയത്. വീഡിയോ കാണൂ. .......
.കടപ്പാട് oneindia.in, photo:santabanta.com
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക