വനിതാദിന സമ്മാനം: കളിക്കളത്തില്‍ ഹിജാബിന് ഫിഫയുടെ പച്ചക്കൊടി


സിഖ്, ജൂത വിശ്വാസപ്രകാരമുള്ള തലപ്പാവണിയാനും അനുമതി

സൂറിച്: ലോക വനിതാ ദിനത്തില്‍ മുസ്ലിം വനിതാ ഫുട്ബാളര്‍മാര്‍ക്ക് ഫിഫയുടെ സമ്മാനം. ശിരോവസ്ത്രമണിഞ്ഞ് കളിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് രാജ്യാന്തര ഫുട്ബാള്‍ സംഘടനയായ ഫിഫ പിന്‍വലിച്ചു.
ഇന്‍റര്‍നാഷനല്‍ ഫുട്ബാള്‍ അസോസിയേഷന്‍ ബോര്‍ഡ് (ഐ.എഫ്.എ.ബി)യുടെ തീരുമാനത്തെ തുടര്‍ന്നാണ് രണ്ടു വര്‍ഷം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ കളിക്കളത്തില്‍ തലപ്പാവ് അണിയാന്‍ അനുമതി നല്‍കുന്നത്. മുസ്ലിം സ്ത്രീകള്‍ക്കു പുറമെ സിഖ്, ജൂത വിശ്വാസികളായ കളിക്കാര്‍ക്ക് മതാചാരപ്രകാരമുള്ള തലപ്പാവണിഞ്ഞും ഇനി കളത്തിലിറങ്ങാം.
പെണ്‍താരങ്ങള്‍ക്ക് ശിരോവസ്ത്രമണിയാന്‍ രണ്ടുവര്‍ഷം മുമ്പ് ഫിഫ സമ്മതം നല്‍കിയെങ്കിലും നിയമപ്രകാരം അനുമതിയില്ലായിരുന്നു.
തലപ്പാവണിഞ്ഞ് കളിക്കുന്നതിലെ വിലക്കിന്‍െറ പേരില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ ഇസ്രായേലില്‍ വന്‍ വിവാദം നടന്നിരുന്നു. തുടര്‍ന്ന് ഇസ്രായേല്‍ ഫുട്ബാള്‍ ഫെഡറേഷന്‍ ലീഗ് ഫുട്ബാളുകളില്‍ മതാചാര പ്രകാരമുള്ള തലപ്പാവണിയാന്‍ താരങ്ങള്‍ക്ക് അനുമതി നല്‍കി. കാഡയിലെ സിഖ് സമുദായങ്ങളില്‍നിന്നും ഇസ്രായേലില്‍നിന്നും മുസ്ലിം രാജ്യങ്ങളില്‍നിന്നും വന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തലപ്പാവണിഞ്ഞ് കളി നിയമവിധേയമാക്കുന്നതെന്ന് ഫിഫ സെക്രട്ടറി ജനറല്‍ ജെറോം വാല്‍കെ പറഞ്ഞു. ജൂണ്‍ ഒന്നു മുതല്‍ പുതിയ ഭേദഗതി നിലവില്‍ വരും.
2012 ലണ്ടന്‍ ഒളിമ്പിക്സ് യോഗ്യതാ മത്സരത്തില്‍ തലപ്പാവണിഞ്ഞ് കളിക്കാനിറങ്ങിയ ഇറാന്‍ വനിതാ ടീമിനെ ഫിഫ അയോഗ്യരാക്കിയത് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഇതോടെ, ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍, ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് താരങ്ങള്‍, ഐക്യ രാഷ്ട്ര സഭ എന്നിവര്‍ രംഗത്തത്തെി തലപ്പാവ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കടപ്പാട് മധ്യമം ഓൺലൈൻ
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക