കിൽത്താൻ:14-11-2013 നു ഉച്ചക്ക് ഇവിടെയെത്തിയ വെഹിക്കിൾ ഇൻസ്പെക്ടർ ഇവിടത്ത്കാർക്ക് ഒരു വൻ ആശ്വാസവുമായാണു വന്നത്. കഴിഞ്ഞ മേയ് മാസത്തിൽ ഇവിടെ കാമ്പ് നടത്തുകയും പലർക്കും ലൈസെൻസും ലിയേർണേർസും നൽകിയിട്ടായിരുന്നു ഇദ്ദേഹം ഇവിടം വിട്ടത്. ലിയേർണേർസ് ലൈസെൻസ് ലഭിച്ചിരുന്ന എല്ലാരുടെയും കാലാവധി ഈ മാസം 15-19 നും തീരുന്നതായിരുന്നു. പലരും കവരത്തിയിൽ ചെന്ന് ലൈസെൻസ് ടെസ്റ്റ് അറ്റൻഡ് ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ വരവോടെ ബാക്കിയുള്ളവർക്കും പുതുതായി ലിയേർണേർസിനു അപേക്ഷിക്കുന്നവർക്കും ഒരു വൻ ആശ്വാസമാണ്.
വെഹിക്കിൾ ഇൻസ്പെക്ടർ ഇവിടെയുള്ള സമയത്തൊക്കെ പല വണ്ടികളും നിരത്തിലിറങ്ങാതെ പമ്മിയിരിക്കുകയാണ്. എന്തിനേറെ പറയുന്നു സർക്കാർ വണ്ടികളായ പോലീസ് വണ്ടിയും കെ.വി.കെയിലെ റ്റൂ വീലറുകളും ഇതില്പെടും. പേപ്പറുകൾ ഒന്നും ഇല്ലാത്തതാണു കാരണം.
ഒരു തരത്തിൽ നാട്ടിലെ യുവാക്കളായ പലർക്കും ഒരു സമാധാനമാണ് വെഹിക്കിൾ ഇൻസ്പെക്ടറുടെ വരവ്. കാരണം പലർക്കും ലൈസെൻസില്ലായിരുന്നു. ഇപ്പോൾ ഒട്ടു മിക്കവർക്കും ടെസ്റ്റ് പാസായി ലൈസെൻസ് ലഭിച്ചിട്ടുണ്ട്.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക