പുണ്യങ്ങളുടെ പൂക്കാ‍ലം വരവായി..........

ഹിജ്‌റ വർഷത്തിലെ ഒൻപതാം മാസത്തിനു വിശുദ്ധ ഖുർ‌ആനിൽ അള്ളാഹു തന്നെയാണ് “ശഹ്‌റു റമളാൻ” എന്ന പേര് നൽകിയത്.
വ്രതാനുഷ്ഠാനം,തറാവീഹ്,ഖുർ‌ആൻ പാരായണം,ഇഅ്തികാഫ്, ധാനദർമ്മങ്ങൾ, ലൈലത്തുൽ ഖദർ മുതലായവ കൊണ്ട് ധന്യമാണ് ഈമാസം. സൽക്കർമങ്ങൾ കൊണ്ട്  സത്യവിശ്വാസികൾ പരിശ്രമിക്കുന്ന ഒരു മാസം കൂടിയാണ് റമളാൻ. റമളാൻ മാസത്തെ അള്ളാഹു തആലാ തന്റെ ദിവ്യവചനങ്ങൾ കൊണ്ട് ധന്യമാക്കി ഖുർ‌ആൻ അവതരിപ്പിച്ചു. തുടർന്ന് ആരാധനാകർമ്മങ്ങളിൽ അത്യുത്തമമായ നോമ്പ് കൊണ്ട് റമളാനെ വിശിഷ്ടമാക്കി. ആത്മാവിന്റെ മാധുര്യം നുകരാൻ നോമ്പ് മനുഷ്യനെ സഹായിക്കുന്നു.
ഇതിലെ ആദ്യ പത്ത് ദിവസങ്ങൾ റഹ്‌മത്തിന്റെയും രണ്ടാമത്തേത് പാപമോചനത്തിന്റെയും മൂന്നാമത്തേത് നരക മോചനത്തിന്റെയും ദിവസങ്ങളാണ്.
ഈ മാസത്തിലെ പ്രധാനദിവസങ്ങളിൽ ഒന്നാണ് ‘ബദർ ദിനം ’ സത്യത്തിന്റെ വിജയവും അസത്യത്തിന്റെ പരാജയവുമായിരുന്നു ആദിവസം. സത്യവിശ്വാസികളെ സന്തോഷിപ്പിക്കുന്ന മറ്റൊരു രാത്രിയാണ് ‘ലൈലത്തുൽ ഖദ്‌റി’ന്റെ രാത്രി. ആയിരം മാസത്തേക്കാൾ ശ്രേഷ്ടതയുള്ള ഈ രാത്രിയേകുറിച്ച് അള്ളഹു തആലാ സുറത്തുൽ ഖദ്‌റിൽ വിശദീകരിച്ചത് ഇതിന്റെ പുണ്യം വിളിച്ചോതുന്നു.
 പുണ്യമാക്കപ്പെട്ട ഈ പൂക്കാലത്തെ അമലുകളെക്കൊണ്ട് ധന്യമാക്കാൻ സർവ്വശക്തൻ നമ്മെ അനുഗ്രഹിക്കട്ടെ.....................................ആമീൻ


സന്ദേശം:  അമീൻ ഫൈസി ,കിൽത്താൻ

Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക