കിൽത്താനിലെ മൈൻ എൻഡ്രൻസിൽ മഞ്ചുവിൽ നിന്നും ചരക്കുമായി വന്ന അകോരി (കൊന്തളം) മുങ്ങി. ബലിയപാത്തോട ജാബിറിന്റെതാണു കൊന്തളം. പോർട്ട് ഡിപ്പാർട്ട്മെന്റിലെ ഉമ്മർ ഫാറൂഖ് ഡഗ്ഗിലെ ജീവനക്കാർ ഡഗ്ഗുമായി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മുങ്ങിയ സ്ഥലത്തിൽ നിന്നും ഒരു ഇഞ്ച്പോലും മാറ്റാൻ സാധിച്ചിട്ടില്ല. ഇതിനു മുൻപ് റുബിധാ, ആന്ത്രോത്തിലെ യൂസ്ഫിന്റെ മഞ്ചു, ഗുജ്‌റാത്ത്കാരുടെ മഞ്ചു, പോർട്ട് ഡിപ്പാർട്ട്മെന്റിന്റെ ടൺ ബാർജ്ജ് തുടങ്ങിയവ പ്രസ്തുത എൻഡ്രൻസിൽ മുങ്ങുകയും പൊളിയുകയും ചെയ്തിട്ടുണ്ട്. വർഷങ്ങളായി ഡ്രജ്ജിംഗ് നടത്താത്ത കിൽത്താൻ എൻഡ്രൻസിന്റെ ആഴക്കുറവാണു ഇവിടെ നിരന്തരം അപകടങ്ങൾക്ക് കാരണമാവുന്നത്.
- Blogger Comment
- Facebook Comment
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)


0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക