Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

എൻ്റുമ്മ

Written By കടൽത്തീരം on 2017, മേയ് 14, ഞായറാഴ്‌ച | 11:17 PM

 (ആസിഫ് ഖാൻ ബി.പി)


നവമാസമുധരത്തിൽ എന്നെ ചുമന്നമ്മ
നോവെത്ര പേറി നടന്നിരിക്കാം
ഉദരത്തിലെന്റെ ചവിട്ടും തൊഴിയേറ്റ്
ഉൾത്തടംവിങ്ങിക്കരഞ്ഞിരിക്കാം
എത്രയോ രാവുകൾ ഞാൻ ഹേതുവായമ്മ
ഏറേ ഉറക്കം കളഞ്ഞിരിക്കാം
 എന്നാലുമണുപോലും കുറ്റം പറയാതെ എൻ
വരവോർത്ത് സന്തോഷം കൊണ്ടിരിക്കാം

പ്രാണൻ പിരിയും പോൽ വേധന തന്നത്രെ
പാരിൽ ശിശുക്കൾ തൻ ജനനമെല്ലാം
എങ്കിലുമെങ്ങനെ സാധിച്ചിടുന്നമ്മെ
എൻ മുഖം കണ്ടൊന്നു പുഞ്ചിരിക്കാൻ


തൊട്ടിലിലിട്ടെന്നെ താരാട്ടുപാടി
ഉറക്കിക്കിടത്തുമെന്റമ്മയെന്നും
രാത്രി മയങ്ങുമ്പോൾ തേങ്ങി ഞാൻ കരയുമ്പോൾ
രാരീരം ചൊന്നമ്മ തൊട്ടിലാട്ടും

പാൽ പല്ലുകാട്ടിച്ചിരിക്കുന്ന നേരത്ത്
പൂങ്കവിൾ തഴുകി തലോടുമമ്മേ
കുളിപ്പിച്ചെടുത്തെന്നെ മാറത്ത് ചേർത്ത്
കവിളിൽ ചുടുമുത്തം തന്നൊരമ്മേ

തേച്ചാലും മായ്ച്ചാലും മാഞ്ഞുപോവാത്തൊരു
തിങ്കൾ സുഖ സ്നേഹമെന്റ അമ്മേ
ഞാൻ കണ്ട ആദ്യത്തെ അദ്ധ്യാപികയല്ലെ
എൻ വീട് കാക്കുമാ കാവൽക്കാരീ

ഒന്നുമെ തിന്നാതെ കാത്തിരിപ്പാണെന്നും
ഓമൽക്കിടാവ് ഭുജിക്കും വരെ
നേരിന്റെ നേർ വഴി നേരിൽ പകർന്നിടും
വാത്സല്ല്യഗേഹമാണെന്റെ അമ്മ

അമ്മതൻ കാലിൻ ചുവട്ടിലെൻ സ്വർഗ്ഗമെ-
ണ്ടോതി നബീ മുത്ത് ത്വാഹ ദൂതർ
ആ മുലപ്പാലല്ലെ എൻ ജീവ ശക്തിയായി
ആർജിച്ച് പിച്ചവെച്ചന്നു തൊട്ട്
ആർജിച്ച് പിച്ചവെച്ചന്നു തൊട്ട്

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...