Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

പൊതുപ്രവർത്തനം നഞ്ചിലേറ്റിയ കവലോൻ കാക്ക

Written By കടൽത്തീരം on 2016, ഏപ്രിൽ 13, ബുധനാഴ്‌ച | 9:55 PM


കിൽത്താൻ: ഹൈക്ക് എന്ന സോഷ്യൽ മീഡിയയിലെ "കവലോൻ കാക്കാ" സംഘമാണ് പൊതുപ്രവർത്തനവുമായി രംഗത്തെത്തിയിരിക്കുന്നത്. സംഘത്തിന്റെ പ്രവർത്തനം സോഷ്യൽ മീഡിയ ഗ്രുപ്പുകൾക്ക് തികച്ചും മാതൃകാപരമായ ചുവടുവെപ്പാണ്. ആഗോള തലത്തിൽ തന്നെ കുടിവെള്ളക്ഷാമം നേരിടുന്ന സാഹചര്യത്തിൽ കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് നാമാവിശേഷമായി കൊണ്ടിരിക്കുന്നതണ്ണീർ തടങ്ങൾ പുനരുദ്ധരിക്കുക, ആധുനിക ആഡംമ്പരം സമ്മാനിച്ച മാലിന്യങ്ങളുടെ നിർമാർജനം തൂടങ്ങിയ പൊതുപ്രവർത്തനങ്ങൾക്കാണ് ഗ്രുപ്പംഗങ്ങൾ തയ്യറെടുത്തിരിക്കുന്നത്. ആദ്യപടിയെന്നോളം കിൽത്താനിൽ 1980കളിൽ പൊതുജന താല്പര്യാർഥം സർക്കാർ നിർമിച്ച് നൽകിയ വട്ടകിണറുകൾ എന്നറിയപെടുന്ന വലിയ കിണറുകളുടെ പുനരുദ്ധാരണമാണ് സംഘം നിർവഹിച്ച് വരുന്നത്. ഒന്നും രണ്ടും മൂന്നും ഘട്ടങ്ങൾ നല്ല നിലയിൽ പൂർത്തീകരിക്കാൻ സാധിച്ചതിന്റെ സംതൃപ്തിയിലാണ് സംഘാഗംങ്ങൾ. ബാക്കിയുള്ള നാല് ഘട്ടങ്ങൾ എത്രയും പെട്ടെന്ന് പൂർത്തികരിക്കാനും അടുത്ത പൊതുപ്രവർത്തന മേഖലയായ 'ക്ലീൻ കിത്താൻ' എന്ന ശുചിത്വ പദ്ധതി ആരംമ്പിക്കാനുമുള്ള ആവേശത്തിലാണ് കവലോൻ കാക്കാ ഇവരുടെ പ്രവർത്തനം നാട്ടിലും മറുനാട്ടിലും സോഷ്യൽ മിഡിയാഗ്രൂപ്പു കളിലും ആവേശമുളവാക്കിയിരിക്കുകയാണ്.ഗ്രുപിന്റെ ആസ്ഥാനമായ കിൽത്താൻ ദ്വിപ് കേന്ദ്രികരിച്ചാണ് സംഘം  ഇപ്പോൾ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നത്.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...