Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

കടലാക്രമണം രുക്ഷം നഷ്ടങ്ങൾ വിലയിരുത്താൻ ആളില്ലാ

Written By കടൽത്തീരം on 2014, ജൂൺ 18, ബുധനാഴ്‌ച | 12:51 PM



കിൽത്താൻ: കാലവർഷത്തിന്റെ ആദ്യ ദശയിൽ തന്നെ കാറ്റിന്റെയും കടലാക്രമണത്തിന്റെയും   നാശങ്ങൾ വിതച്ചുതുടങ്ങി.കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ വിശി കൊണ്ടിരിക്കുന്ന കാറ്റും  കടലാക്രമണവും മൂലം കിൽത്താൻ ദ്വീപിലേ പടിഞ്ഞാറേ തിരങ്ങൾ മിറ്ററോളം കടലെടുക്കുകയു ധാരാളം തെങ്ങുകൾ കടപുഴകിവിഴുകയും ചെയ്തു. ഒരുപാട് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാലവർഷം അതിന്റെ മുർധന്യാവസ്ഥയിൽ എത്തിയാൽ ഇതിനെക്കാൾ ഏറേ നാശ നഷ്ടങ്ങളുണ്ടാകുമെന്നാണ് ഇവിടത്തെ പരംമ്പരാഗത നിരിഷകർ വിലയുരുത്തുന്നത്.
ലക്ഷദ്വീപിൽ അത്യാഹിത നിവാരണ കമ്മിറ്റിക്ക് രുപം നൽകി വർഷങ്ങൾ പിന്നിട്ടിട്ടും കാലവർഷ കെടുതികൾ വിലയിരുത്താനും പഠിക്കാനും ഇന്നേ വരേ ഒരു സമിതിയേയും നിയമിച്ചതായികാണുനില്ല. ലക്ഷദ്വീപ് കാരന്റെ നാശ നഷടങ്ങൾ ദ്വീപുകാരൻ സ്വയം പേറുക എന്ന നയമാണ് സർക്കാരിന്റേത്.  അത്യാഹിത നിവാരണ കമ്മിറ്റിയുടെ പരിശീലന പഠനത്തിനായി പലപ്പോയും  എസ് ഡി ഓ മാരേയാണ് മറ്റ് സ്ഥലങ്ങളിലേക്ക് അയക്കാറ് ഈ കമ്മിറ്റിക്ക് താഴെ ഒരോ ദ്വിപിൽനിന്നും 20 തോളം വളഡിയർ മാരെ എടുത്തിട്ടുണ്ട് മാസത്തിൽ 5 ദിവസം ജോലിയും വേതനവും നൽകണമെന്നാണ് അഡ്മിസ്ട്രേറ്ററുടെ നിർദേശം ഏന്നാൽ ഇങ്ങനെ യുള്ള വളഡിയർമ്മാരെ കുറിച്ച് അറിവില്ലാത്തവരാണ് അധിക എസ് ഡി ഓ മാരും. മുരട്ടിൽ വളംവെക്കാതെ തളിരിൽ വളം വെക്കുന്ന ഈ രീതി  ഫലത്തിൽ വട്ട പൂജ്യം തന്നെ. ഹാ...ഹാ.. ഹ..

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...