അഡ്മിനിസ്ട്രേഷൻ പത്തി മടക്കി.

 
കവരത്തി: LGEU അഡ്മിനിസ്ട്രേഷനെതിരെ നീതിക്കായി മാസങ്ങളായി നടത്തി വന്ന സമരപോരാട്ടത്തിന് മുന്നിൽ അഡ്മിനിസ്ട്രേഷൻ പത്തി മടക്കി. LGEU പ്രസിഡന്റ് ശ്രീ.എന്‍.സൈദ് മുഹമ്മദ് കോയയേ അകാരണമായി  സസ്പെന്റ് ചെയ്തതിനെതിരെയായിരുന്നു സമരം. ഫിഷറീസ് വകുപ്പില്‍ ജോലിചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെ കുറ്റാരോപിതനായി സസ്പെന്‍ഡ് ചെയ്യുകയും തുടര്‍ന്ന് കോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടാവുകയും ചെയ്തിട്ടും അദ്ദേഹത്തെ തിരിച്ചെടുക്കാൻ സർക്കാർ കുട്ടാക്കിയില്ല. ഇതിന്റെ വിശദീകരണം പഞ്ചായത്ത് ചീഫ് എക്സിക്യുട്ടീവ് ഓഫീസറോട് അന്വേഷിച്ചതിനാണ് LGEU പ്രസിഡന്റിനെ സസ്പെന്റ് ചെയ്തത്. ഇതിനെതിരെ ലക്ഷദ്വീപ് തലത്തിൽ LGEU നടത്തിവന്ന സമരത്തിന്റെ ഫലമായി കുറ്റാരോപിതരായ ഉദ്യോഗസ്ഥരേയും ഭരണ മേധാവികളേയും കേന്ദ്ര സർക്കാർ നേരിട്ട് വിളിപ്പിച്ച് നിജസ്ഥിതി മനസ്സിലാക്കി താഴെ പറയുന്ന തിരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു.
       LGEU പ്രസിഡന്റ് ശ്രീ.എന്‍.സൈദ് മുഹമ്മദ് കോയയേ അടുത്ത പ്രവർത്തി ദിവസത്തിൽ ജോലിയിൽ ഹാജരാകനും ഒരു വിഭാഗം ഡാനിക്ക് ഉദ്യോഗസ്ഥരെ പിൻവലിക്കാനും കൂടാതെ പട്ടിക ജാതിക്കാരയ ദ്വീപ് ഉദ്യോഗസ്ഥർക്കെതിരെ ലക്ഷദ്വീപ് സർക്കാർ അകാരണമായി നടത്തിയ അച്ചടക്ക നടപടികളെകുറിച്ച് അന്വേഷിക്കാനും കേന്ദ്ര സർക്കാർ ഉത്തരവിട്ടു.ലക്ഷദ്വീപ് എം പി ശ്രി: പി പി മുഹമ്മദ് ഫൈസലിന്റെ ശക്തമായ ഇടപെടൽ പ്രശ്നങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ഏറെ സഹായകമായി.
ഇതൊടെ ഡാനിക്സിന്റെ സ്വേഛാധിപത്യ ഭരണത്തിന് ഒരു പരിധിവരെ അന്ത്യമാകുമെന്ന പ്രതീക്ഷയിലാണ് ദ്വീപ് സമൂഹം.


Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക