റഹ്മാനിയിൽ നിന്ന്- കുറച്ചറിവുകൾ - Part 2

*റഹ്മാനിയിൽ നിന്ന്- കുറച്ചറിവുകൾ*

🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
🖋️
തഖിയ്യുദ്ദീൻ അലി സി എച്ച്‌
കിൽത്താൻ


*ഭാഗം* 2️⃣

കഴിഞ്ഞഭാഗത്ത്‌ 360 ഡിഗ്രിയെ 32 തുല്യഭാഗങ്ങളായി ഭാഗിക്കുകയും അതിന്റെ പേരുകൾ നാം മനസ്സിലാക്കുകയും ആ 32 തുല്യഭാഗങ്ങളെ വീണ്ടും 8  പോയിന്റുകളായി ഭാഗിക്കുകയും അവകളുടെ പേരുകൾ വിവരിക്കുകയും ചെയ്തു.

ഡിഗ്രിയെ റഹ്മാനിയിൽ *ദറജ* എന്നാണ്‌ വിളിക്കുന്നത്‌. 360 ഡിഗ്രി എന്ന് പറയുന്നതിനു സമമാണ്‌ 360 ദറജ എന്ന് പറയുന്നത്‌. 

360 ഡിഗ്രി (ദറജ) യെ 32 ഭാഗങ്ങളായി വിഭജിച്ചാൽ ആ ഓരോ പോയിന്റുകളും തമ്മിൽ 11 ¼ ഡിഗ്രി (ദറജ) വ്യത്യാസമുണ്ടാവും. 
ചിത്രം നോക്കുക.
കവ്വ്‌ നക്ഷത്ര ദിശയിൽ നിന്ന് ഫറഖദി നക്ഷത്ര ദിശ വരെയുള്ള ഡിഗ്രി(ദറജ) വ്യത്യാസം 11 ¼  ഡിഗ്രിയാണ്‌ (ദറജയാണ്‌) ഫറഖദി മുതൽ  നാശി വരെ 11 ¼ ഡിഗ്രി വ്യത്യാസമുണ്ട്‌..
അതായത്‌ ആ ഓരോ 32 പോയിന്റുകളും തമ്മിൽ 11 ¼ ഡിഗ്രി തുല്യ വ്യത്യാസമുണ്ട്‌ . അത്‌ ഏറ്റവും പുറത്തുള്ള വട്ടത്തിൽ അടയാളപ്പെടുത്തിയത്‌ ചിത്രത്തിൽ കാണാം.

അപ്പോൾ നാം നേരത്തെ പറഞ്ഞ 32 ദിശകളെ വീണ്ടും 8 പോയിന്റുകളായി ഭാഗിച്ച പോയിന്റുകൾ തുല്ല്യമായി വരണമല്ലോ...
നമുക്ക്‌ ചിത്രം നോക്കി മനസ്സിലാക്കാവുന്നതാണ്‌.

1. ചത്താന്തിയേ/ അയ്യൂഖ്‌ ഉദയം (കവ്വിൽ നിന്ന് 45 ഡിഗ്രി വടക്ക്‌ കിഴക്ക്‌ )
2. കൂർപ്പന്തിയേ/  മുരുക്‌ ഉദയം (കവ്വിൽ നിന്ന് 90 ഡിഗ്രി കിഴക്ക്‌)
3. തുമാരന്തിയേ/ ഖൽബ്‌ ഉദയം ( കവ്വിൽ നിന്ന് 135 ഡിഗ്രി തെക്ക്‌ കിഴക്ക്‌)
4. തെക്കണന്തിയേ/ സുബൈൽ ( കവ്വിൽ നിന്ന് 180 ഡിഗ്രി)

5. ബീരാന്തിയേ/ ഖൽബ്‌ അസ്തമാനം ( കവ്വിൽ നിന്ന് 225 ഡിഗ്രി തെക്ക്‌ പടിഞ്ഞാർ)
6. അമരന്തിയേ/ മുരുക്‌ അസ്തമാനം (കവ്വിൽ നിന്ന് 270 ഡിഗ്രി പടിഞ്ഞാർ)
7. ഹജ്ജാന്തിയേ/ അയ്യൂഖ്‌ അസ്തമാനം (കവ്വിൽ നിന്ന് 315 ഡിഗ്രി വടക്ക്‌ പടിഞ്ഞാർ )
8. ഉത്തിരന്തിയേ / കവ്വ്‌ ( 0 ഡിഗ്രി/ വടക്ക്‌)

ഒരാൾ നിൽക്കുന്നത്‌ ഏത്‌ അക്ഷാംശത്തിലാണ്‌ എന്ന് (latitude) കവ്വ്‌ നക്ഷത്രത്തിന്റെ ചക്രവാളത്തിൽ നിന്നുള്ള പൊക്കം അളന്ന് കൊണ്ട്‌ തിരിച്ചറിയാൻ കഴിയും .

എളുപ്പത്തിൽ മനസ്സിലാക്കാൻ വേണ്ടി ചിത്രത്തിൽ കാണുന്നതുപോലെ  ഒരു വലിയ വട്ടത്തിലുള്ള തെർമ്മോകോളിൽ വരയ്ക്കുക. എന്നിട്ട്‌ ആ തെർമ്മോകോൾ കടലിലിറക്കി അതിൽ കയറി നാം യാത്ര ചെയ്യുക.
ഇപ്പോൾ ചുറ്റും നീലക്കടൽ മാത്രം...
 മേലെ അർദ്ധകുമിളപോലെ ആകാശം. കണ്ണെത്താ ദൂരെയുള്ള ചുറ്റുവട്ടങ്ങളിൽ ആ ആകാശം കടലിനോട്‌ തൊട്ട്‌ കിടക്കുന്നതായി കാണാമല്ലോ.. ഇതിനെയാണ്‌ *ചക്രവാളം* എന്ന് വിശേഷിപ്പിക്കുന്നത്‌. 

നാം കയറി ഇരിക്കുന്ന തെർമ്മോകോളിലേക്ക്‌ ശ്രദ്ദിക്കുക. ഏറ്റവും നടുക്കുള്ള ബിന്ദുവിലാണ്‌ നാം ഇരിക്കുന്നത്‌.
  32 ദിശകൾ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ടല്ലോ ...
32 ദിശകളിൽ കവ്വ്‌ നക്ഷത്രമുള്ള ഭാഗം വടക്ക്‌ ഭാഗമായി ഉറപ്പിക്കുക. 
ആ 32 ദിശകളിലെ വരകളും ചക്രവാളത്തിൽ ചെന്ന് അവസാനിക്കുന്നതായി സങ്കൽപ്പ രേഖ അവിടെ ഇരുന്ന് നാം വൃത്തത്തിൽ നിന്ന് വരച്ചു നോക്കുക.
ചക്രവാളത്തിൽ മുട്ടിയ ഓരോ വരയുടെ നേർക്കും ചിത്രത്തിൽ കാണുന്ന നക്ഷത്രങ്ങളുണ്ട്‌ ...

ഇനി നമ്മൾ കവ്വ്‌ നക്ഷത്രം അടയാളപ്പെടുത്തിയ രേഖയിലൂടെ വടക്കോട്ട്‌ സഞ്ചരിക്കുകയാണ്‌. ഭൂമിയുടെ ഏറ്റവും വടക്കെ അറ്റത്ത്‌ നമ്മൾ അങ്ങനെ എത്തുകയാണെങ്കിൽ  നമ്മുടെ തലക്കു മീതെ നേരെ കുത്തനെ  കവ്വ്‌ നക്ഷത്രം കാണാം.

നമ്മുടെ ലൈറ്റ്‌ ഹൗസിന്റെ കീഴിൽ നിന്ന് നാം ഓപ്പോസിറ്റ്‌ സഞ്ചരിക്കുമ്പോൾ ലൈറ്റ്‌ ഹൗസ്‌ നമ്മിൽ നിന്ന് അകന്ന് പോകുന്ന പോലെ വടക്ക്‌ അറ്റത്തുള്ള നക്ഷത്രദൃശ്യം നാം വടക്കോണ്ട്‌ സഞ്ചരിക്കുന്നപോലെ ഉയർന്നുയർന്ന് വരുമല്ലോ...

ഇനി നമ്മൾ തെക്കോട്ട്‌ സഞ്ചരിക്കുമ്പോൾ വീണ്ടും കവ്വ്‌ താഴോട്ട്‌ താഴോട്ട്‌ വരുന്നതായി നമുക്ക്‌ മനസ്സിലാവും. 
അങ്ങനെ ഭൂമധ്യരേഖയിൽ നമ്മൾ എത്തുകയാണെങ്കിൽ *കവ്വ്‌* ചക്രവാളത്തിൽ *താമര വിരിഞ്ഞത്‌ പോലെ* വിരിഞ്ഞ്‌ നിൽക്കുന്നത്‌ കാണാം. അതായത്‌ ഭൂമധ്യ രേഖയിൽ നാം നിൽക്കുകയാണെങ്കിൽ കവ്വ്‌ നക്ഷത്രം ചക്രവാളത്തിൽ കടലിനോട്‌ തൊട്ടുരുമ്മി നിൽപ്പുണ്ടാവും എന്ന്.
Share on Google Plus

About SNT

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

2 comments:

  1. അജ്ഞാതന്‍2024 മേയ് 16, 10:48 PM-ന്

    ആഴമേറിയ അറിവുകൾ, ഇത് കാലം ചരിത്രത്താളുകളിൽ അടയാളപ്പെടുത്തേണ്ട വിലയേറിയ മുന്നേറ്റങ്ങളിൽ ഒന്ന്

    മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക