"പ്രധിബന്ദങ്ങളില്ലാത്ത പൊതുപ്രവർത്തനത്തിലേക്ക് "യാക്കൂബ് മാസ്റ്റർ



കിൽത്താൻ: ദീർഘനാളത്തെ അദ്യാപകജിവിതത്തിന് ശേഷം കിൽത്താൻ ദ്വീപ്‌ലെ മലയാള ഭാഷാദ്യാപകനായ യാകൂബ് സാറിന് ഇന്നലേ മംഗളകരമായ യാത്ര അയപ്പ് നൽകി. സിനിയർ സെകണ്ടറി സ്ക്കൂളിൽ നടനചടങ്ങിൽ വെച്ചാണ്  യത്രയയപ്പ നൽകിയത്. വിദ്യാർത്ഥികൾക്കും ഡിപാർട്ട്മെന്റിനും നികത്താനാവാത്ത വിടവാണ് ശ്രി യാക്കൂബ് മസ്റ്ററുടെ വിരാമമെന്ന് ചടങ്ങിൽ സംസാരിച്ച ശ്രി കാദർ കോയ (എച്ച് എം ജെ ബി എസ് നോർത്ത്),റഹ്മത്തുള്ള (എച്ച് എം എസ് ബി എസ്), പ്രൻസിപ്പാൾ (ജി എസ് എസ് എസ്)എന്നിവർ ഒറ്റസ്വരത്തിൽ പറഞ്ഞു. ഒരേ സമയത്തിൽ അദ്യപകനും വിദ്യാർത്ഥിയുമായ യാകൂബ് മസ്റ്റർക്ക് പകരം വെക്കാൻ ലക്ഷദ്വീപ് തലത്തിൽ ഒരാളെ പോലും കിട്ടില്ലെന്നും അദ്ദേഹത്തിന്റെ സേവനങ്ങൾ ജനഹൃദയങ്ങളിൽ ഒരിക്കലും മറക്കാത്ത അനുഭവങ്ങളാളെന്നും എസ് എം സി ചയർപേസൺ ശ്രി അബ്ദുള്ളകോയ മുസ്ല്യാർ കുട്ടിച്ചേത്തു.



1979ൽ ഔദ്യോഗ ജിവിതം അരമ്പിച്ച ശ്രി യാകൂബ് സാർ 2012ൽ പ്രസിഡണ്ടീന്റെ മികച്ച അദ്യാപകനുള്ള അവാർഡിന് അർഹനായി.ലക്ഷദ്വിലെ തന്നേ രണ്ടാമത്തെ ലാഗ്വേജ് ടിച്ചറാണ് സാർ. തന്റെ  ഔദ്യോഗ കാല അനുഭവങ്ങളെ കവിതാശകലങ്ങലൂടെ വിവരിച്ച സാർ ഇന്നത്തെ വിദ്യാഭ്യാസ മേഘലയിൽ കൈമോശം വന്നു കൊണ്ടിരിക്കുന്ന അദ്യാപനശൈലികളെയും വിദ്യാർത്ഥികളിൽ വളർന്നുവരുന്ന കാമകേളികളേയും അപലപിക്കുകയും ഇതോക്കെ നിയന്ത്രിക്കാൻ പാകമായ ചുറ്റുപാട് കെട്ടിപെടുത്തണമെന്നും വിടവാങ്ങൽ പ്രസംഗത്തിൽ സാർ അഹ്വാനം ചെയ്തു. ശിഷ്ട കാലം പ്രധിബന്ദങ്ങളില്ലാതെ പൊതുപ്രവർത്തനത്തിൽ ഏർപെടാം സാധിക്കുമെന്നതിനാൽ റിട്ടയിട്മെന്റിനെ സസന്തോഷം സ്വാഗതം ചെയ്യുന്നു വെന്ന് പറഞ്ഞസാർ തനിക്ക് സഹപ്രവർത്തകർ നൽകിയ ഉപഹാരത്തിന് പകരമായി കിൽത്താൻ സിനിയർ സെക്കണ്ടറി സ്ക്കൂളിൽ നിന്നും പത്താം തരം ഏറ്റവും കുടുതൽ മാർകോട് കൂടി പാസാകുന്ന കിട്ടികൾക്ക് പ്രോൽസഹനമായി നൽകുന്നതിലേക്ക് 21,000 രുപ സംഭാവനായി പ്രസിപ്പാളെ എൽപ്പിച്ചു. സ്കൂളുക്കളിൽ ഭക്ഷണം തയ്യാറാക്കുന്ന സഹോദരൻ മാർക്കായി പ്രത്യേകം ഉടുപ്പുകളും സാർ വിതരണം ചെയ്തു. യാക്കുബ് സാറിന്റെ അദ്യാപന പാടവത്തെ പ്രകീത്ത് ശ്രി.ഫറുഖ് നാലകം രചിച്ച ഇമ്പമാർന്ന ഗാനം ശ്രി.ദർവേശിന്റെ അലാപനത്തിൽ സദസ്യരെ ഒന്നടകം മനസ്സലിയിച്ചു . എല്ലാസ്കൂളിലേയും അദ്യാപകരും എസ് എം സി ചയർമാന്മാരും ചടങ്ങിൽ സബന്ദിച്ചിരുന്നു.  വിഭവസമൃദമായ സൽകാരത്തിനും സഹപ്രവർത്തകർ നൽകിയ ഉപഹാരത്തിന്നും നന്ദി പറഞ്ഞ് പഠിയിറങ്ങിയ സാറിനെ സഹപ്രവർത്തകരും മറ്റും വിടുവരെ അനുഗമിച്ചു.
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക